test

ഒരുമയുടെ മഹോത്സവങ്ങൾ

കൈയിൽ നാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും ഇ എം എസും ചിരിക്കുന്ന ചിത്രങ്ങൾ...
മാനവജീവിതത്തിന് ജാതി മതാന്ധത കൊണ്ട് അതിരുകൾ പണിയുന്ന ഇരുട്ടിന്റെ ശക്തികൾക്കെതിരായ ടാബ്ലോകൾ....
മാനവരൊന്നാണെന്ന പാട്ടുകൾ....

 

ഇന്ന് മലയാളക്കരയിലെ തെരുവുകളിലാകെ കുട്ടികൾ നന്മയുടെ വെളിച്ചമായി അണിനിരന്നു....
1000 തിലധികം കേന്ദ്രങ്ങളിൽ കുരുന്നുകൾ ഓണം ബക്രീദ് ആഘോഷങ്ങളുടെ സമാപനവും അയ്യൻ‌കാളി ചട്ടമ്പിസ്വാമികൾ ഗുരു സ്മരണകളുമായി "മഹത് ജന്മങ്ങൾ മാനവനന്മക്ക് "എന്ന സന്ദേശവുമായാണ് കുട്ടികൾ ഒത്തുചേർന്നത്...
ഒരുമയുടെ മഹോത്സവങ്ങൾ എന്ന് പേരിട്ട ഈ കുട്ടികളുടെ ഒത്തുചേരലിലും ഘോഷയാത്രകളിലുമാ മായി പതിനായിരങ്ങൾ പങ്കെടുത്തു.....


       സംസ്ഥാന സെക്രട്ടറി എം കെ ബിബിൻരാജ് എറണാകുളത്തെ കൂത്താട്ടുകുളത്തും കൺവീനർ എം പ്രകാശൻ മാസ്റ്റർ കണ്ണൂരിലെ മാഹിയിലും പ്രസിഡന്റ് ദിഷ്ണ പാറപ്പുറത്തും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് തിരുവനന്തപുരത്തെ വലിയവിളയിലും, കോ ഓർഡിനേറ്റർ കെ മുസമ്മിൽ വളാഞ്ചേരിയിലും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ വെളിയത്തും ഗാനരചയിതാക്കളായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മലപ്പുറത്തെ കരുളായിയിലും രാജീവ് ആലുങ്കൽ ആലപ്പുഴയിലെ തകഴിയിലും പ്രശസ്ത നാടകനടി നിലമ്പുർ ആയിഷ തിരൂരിലും കെ ബി ഗണേഷ്‌കുമാർ mla പത്തനംതിട്ടയിലെ പള്ളിക്കലും അഡ്വ. ഐഷ പോറ്റി mla കൊട്ടാരക്കരയിലും sfi നേതാവ് പ്രതിൻ സാജ് കാസർകോട്ടും ബാലസംഘം സംസ്ഥാന ഉപഭാരവാഹികളായ അജയ് അശോക് വിഴിഞ്ഞത്തും ശ്യാമിലി വട്ടപ്പാറയിലും ജോർജ്ജ് പി ജോസഫ് എറണാകുളത്തും പി കൃഷ്ണൻ കല്ലുവാതുക്കലും കുട്ടികൾക്കൊപ്പം ഒരുമയുടെ മഹോത്സവങ്ങളിൽ പങ്കാളികളായി...
ഒത്തുചേർന്ന മുഴുവൻ കൂട്ടുകാരെയും ബാലസംഘം സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.