test

കുരീപ്പുഴക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിക്കുന്നു :ബാലസംഘം


മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീ കുമാറിനെതിരായ സംഘപരിവാർ ഗുണ്ടകളുടെ ആക്രമണത്തിൽ ബാലസംഘം സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മതനിരപേക്ഷകേരളത്തിൽ മാനവീയതയുടെ കാവ്യലോകം സമ്മാനിച്ച്, ജാതിമതാന്ധതക്കെതിരായ കരുത്തുറ്റ സാംസ്കാരികനായകനാണ് കുരീപ്പുഴ. മലയാളികളിലും മാനവമനസ്സുകളിലും മടങ്ങിവരുന്ന തെറ്റായ ചിന്തകൾക്കും പ്രവണതകൾക്കും അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ നിരന്തരം ശബ്ദിക്കുന്ന കുരീപ്പുഴ കുട്ടികൾക്കും ഏറെ പ്രിയങ്കരനാണ്. കാസർഗോഡ് ഏഴുവയസുകാരൻ ഫഹദ് വർഗീയവാദികളാൽ കൊലചെയ്യപ്പെട്ടപ്പോഴും, ബാലവിവാഹത്തിനെതിരെ പുയ്യാപ്ല കവിതയിലൂടെയും സമകാലിക അസഹിഷ്ണുതകളോട് പ്രതികരിച്ച കവി ക്കെതിരായ അതിക്രമം കേരളത്തിന്റെ പ്രതികരണശേഷിക്കുമേലുള്ള കയ്യേറ്റമാണ്. സ്വതന്ത്രമായി എഴുതാനും വായിക്കാനും വരക്കാനും പറയാനും അനുവദിക്കില്ലെന്ന ഭീഷണികൾക്കെതിരായ ശക്തമായ പ്രതിഷേധം ഉയരണമെന്നും കുട്ടികളുടെയും മലയാളത്തിന്റെയും പ്രിയ കവി കുരീപ്പുഴയെ ആക്രമിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ബാലസംഘം സംസ്ഥാന പ്രസിഡന്റ് പി എം ദിഷ്ണ പ്രസാദ് സെക്രട്ടറി എം കെ ബിബിൻരാജ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു . 

  • ജനുവരി 01, 01