test

ലോകകപ്പിനെ വരവേൽക്കാൻ കുട്ടികളൊരുങ്ങി..നാടാകെ പെനാൽറ്റി ഷൂട്ടൗട്ടുകൾ

ലോകകപ്പിനെ വരവേൽക്കാൻ കുട്ടികളൊരുങ്ങി..നാടാകെ പെനാൽറ്റി ഷൂട്ടൗട്ടുകൾ 

പതിനേഴ് വയസ്സിനുതാഴെയുള്ളവരുടെ കാല്പന്തുകളിയിലെ ലോകകപ്പിന് നമ്മുടെ നാട് ആതിഥേയരാകുന്നു... 
കാലിൽ വിസ്മയം ഒളിപ്പിച്ചുവച്ച റൊണാൾഡീഞ്ഞോയും ടോട്ടിയും ബഫണും നെയ്മറും... 
കോടാനുകോടി ഫുട്ബാൾ പ്രേമികളുടെ ഇഷ്ടതാരങ്ങൾ ഉദിച്ചുയർന്ന കളിത്തട്ടാണ് under 17 ലോകകപ്പ്... 
കേരളത്തിലെ കുട്ടികൾ അത്യാവേശത്തോടെയാണ് ഈ മാമാങ്കത്തെ വരവേൽക്കുന്നത്...
നമ്മുടെ കൊച്ചിയിലെ പച്ചപ്പുല്ലിലും ബ്രസിലിന്റേം സ്പെയിനിന്റേം ജർമ്മനിയുടെയും നമ്മുടെ നാടിന്റെയും ചുണക്കുട്ടികൾ ഏറ്റുമുട്ടുന്നത് കാണാൻ കൊതിയോടെ കാത്തിരിക്കുകയാണ് കളിപ്രേമികൾ.... 
ലോകത്തിന്റെ ലഹരിയായ കാൽ പന്തുകളിയിൽ വലിയ നേട്ടങ്ങളൊന്നും ഇതുവരെയില്ലാത്ത നമുക്ക് ഇതൊരു പുതിയ തുടക്കവുമാണ്... 
ഇന്ന് ബാലസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളിൽ പങ്കാളികളായത് ഈ നാടിന്റെ കായിക ഭാവിയാണ്... 
പലയിടത്തും ഷൂട്ടൗട്ട് മാറി ആലപ്പുഴയിലേത് പോലെ സെവൻസ് ടൂർണമെന്റ് വരെ ആവേശകരമായി... 
സംസ്ഥാന തല ഉദ്‌ഘാടനം എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് പി എം ദിഷ്ണ പ്രസാദ് നിർവ്വഹിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റർ എം വി ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരത്തും സംസ്ഥാന കോ ഓർഡിനേറ്റർ എം രൺദീഷ് ആലപ്പുഴയിലും സംസ്ഥാന ജോയിന്റ് കൺവീനർ ടി കെ നാരായണദാസ് എം സ്വരാജ് എം എൽ എ,സന്തോഷ് ട്രോഫി ക്യാപ്റ്റൻ ഉസ്മാൻ എന്നിവർ മലപ്പുറത്തും ഉദ്‌ഘാടനം ചെയ്തു . ഈസ്റ്റ് ബംഗാൾ ടീം ഗോൾ കീപ്പർ മിർഷാദ് കാസർകോട്ടും കണ്ണൂരിൽ എ എൻ ഷംസീർ എം എൽ എ യും കോഴിക്കോട് പ്രിയ കായികലേഖകൻ ഭാസി മലാപ്പറമ്പും പാലക്കാട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി എൻ കണ്ടമുത്തനും തൃശൂരിൽ സന്തോഷ് ട്രോഫി മുൻ പരിശീലകൻ ടി കെ ചാത്തുണ്ണി മാഷും പത്തനംതിട്ടയിൽ ആർ സനൽകുമാറും കൊല്ലത്ത് ആർ സന്തോഷും ഉദ്‌ഘാടനം ചെയ്തു... ഒക്ടോബർ 7 വരെയായി 1000തിലധികം കേന്ദ്രങ്ങളിൽ ഷൂട്ടൗട്ട് നടക്കും...